Friday, June 13, 2025

വണ്ടിപ്പെരിയാർ കേസിൽ വിക്ടിം അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

Must read

- Advertisement -

വണ്ടിപ്പെരിയാർ കേസിൽ (Vandiperiyar Case) വിക്ടിം അപ്പീൽ ഹൈക്കോടതി (Kerala High Court) ഫയലിൽ സ്വീകരിച്ചു. കുഞ്ഞിൻ്റെ അച്ഛൻ കണ്ണനാണ് അപ്പീൽ ഫയൽ ചെയ്തത്. അഡ്വ.രാജേഷ്.എം.മേനോൻ, അഡ്വ.പി.വി.ജീവേഷ്, അഡ്വ.സി.കെ.രാധാകൃഷ്ണൻ എന്നിവർ വിക്ടിം അപ്പീലിൻ മേൽ ഹൈക്കോടതിയിൽ ഹാജരാകും.

2021 ജൂൺ 30നാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറ് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിക്കെതിരായ ബലാത്സംഗം, കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം ഉൾപ്പെടെ വിവിധ പോക്സോ വകുപ്പുകൾ പ്രകാരം ചുമത്തിയ കുറ്റകൃത്യങ്ങളിൽ ഒന്നു പോലും പ്രോസിക്യൂഷന് കോടതിയിൽ തെളിയിക്കാനായില്ല. ഇതേതുടർന്ന് കേസിലെ പ്രതിയായ വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ അർജുനെ (24) വെറുതെ വിടാൻ കട്ടപ്പന അതിവേഗ കോടതി ഉത്തരവിട്ടു.

See also  മാരാമൺ കൺവെൻഷൻ : തെരഞ്ഞെടുപ്പ് മുൻനിർത്തി നേതാക്കന്മാരുടെ പ്രവാഹം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article