Tuesday, March 25, 2025

ഒൻപതിലെ പരീക്ഷ കഴിയുന്നതിന് മുൻപ് തന്നെ പത്താം ക്ലാസ് പാഠപുസ്തകം വിതരണം ചെയ്യുമെന്ന് വി. ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ അതിന്റെ പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.

Must read

- Advertisement -

തിരുവനന്തപുരം: കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ തന്നെ ആദ്യമായി പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ഒന്‍പതാം ക്ലാസ് പരീക്ഷയ്ക്ക് മുന്‍പ് തന്നെ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു . പത്താം ക്ലാസിലെ പാഠപുസ്തകങ്ങളുടെ പ്രകാശനവും വിതരണ ഉദ്ഘാടനവും മാര്‍ച്ച് 25-ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഏപ്രില്‍ രണ്ടാംവാരം നടക്കും.

പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ അതിന്റെ പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. “കഴിഞ്ഞവർഷം പരിഷ്കരിച്ച 1, 3, 5,7, 9 ക്ലാസുകളിലെ 205 ടൈറ്റിലുകളിലായി 1.8 കോടി പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തീകരിച്ച് ഇതിനകം തന്നെ വിദ്യാലയങ്ങളിൽ എത്തിക്കഴിഞ്ഞു.

ഈ വർഷം പരിഷ്കരിച്ച 2, 4, 6,8 ക്ലാസുകളിലെ 238 ടൈറ്റിലുകളിലായി രണ്ടുകോടി പാഠപുസ്തകങ്ങളുടെ അച്ചടിയും പുരോഗമിക്കുന്നു. സ്കൂൾ മധ്യവേനൽ അവധിക്ക് അടക്കുന്നതിനു മുമ്പേ പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിൽ എത്തിച്ച് പുതു ചരിത്രം സൃഷ്ടിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്”, മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.

See also  കായിക അദ്ധ്യാപിക കുഴഞ്ഞുവീണു മരിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article