Friday, April 4, 2025

റിയാസിന് വി.മുരളീധരൻ്റെ ചുട്ട മറുപടി.

Must read

- Advertisement -

തിരുവനന്തപുരം: “കേന്ദ്രം ഞെരുക്കുന്നു” എന്ന് പറയുന്നവർക്ക് മറുപടി പറയുകയാണ് ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ ചെയ്തതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്ര പദ്ധതികൾ മുഴുവനും തങ്ങളുടെതാണെന്ന് വ്യാജ പ്രചാരണം നടത്തി, ദേശീയ പാതയോരങ്ങളിൽ പോലും അമ്മായി അച്ചനും മരുമകനും പടം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ വസ്തുതകൾ പറയേണ്ടിവരും. തനിക്കെതിരായ മുഹമ്മദ് റിയാസിൻ്റെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പദ്ധതികളുടെ ഉദ്ഘാടനത്തിൽ രാഷ്ട്രീയം പറയരുത് എന്ന് മുഹമ്മദ് റിയാസ് പറയുമ്പോൾ ചിരിയാണ് വരുന്നതെന്ന് മുരളീധരൻ. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കേരളത്തിന്‍റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ കേന്ദ്ര സർക്കാരിനും തനിക്കും എതിരായി നടത്തിയ പ്രചാരണം മറന്നുപോയോ എന്നും അദ്ദേഹം ചോദിച്ചു. സർക്കാർ പരിപാടികൾ രാഷ്ട്രീയ പരിപാടികൾ ആക്കരുതെന്ന് അഭിപ്രായം ഉണ്ടെങ്കിൽ അത് ആദ്യം ക്ലിഫ് ഹൌസിൽ പോയി പറയട്ടെ എന്നും വി.മുരളീധരൻ തുറന്നടിച്ചു.

See also  'പൃഥ്വിരാജിനും മോഹൻലാലിനും' നേരെ കടുത്ത വിമർശനവുമായി ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article