നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കൂട്ടുകക്ഷി സർക്കാരിൻ്റെ തലവനായി സത്യപ്രതിജ്ഞ ചെയ്യാൻ
ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് വൈകിട്ട് 7.15 ന് രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന വിശിഷ്ടാതിഥികളും വിവിധ അയൽ രാജ്യങ്ങളുടെ തലവൻമാരും ഇതിബിനോടകം തന്നെ ഡൽഹിയിലെത്തി കഴിഞ്ഞു. അതേസമയം, ദേശീയ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണങ്ങളും വ്യോമാതിർത്തി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ നിന്നും സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആകുമെന്നതിൽ തീരുമാനമായിട്ടുണ്ട്. എന്നാൽ സുരേഷ് ഗോപിക്ക് പിന്നാലെ ഒരു മലയാളി കൂടി ലോക് സഭയിൽ എത്തിയേക്കുമെന്ന സൂചന ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞിരുന്നു. അതിനുള്ള ഉത്തരം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ . ദേശീയ ന്യുനപക്ഷ കമ്മിഷൻ മുൻ ചെയർമാൻ ജോർജ് കുര്യനാണ് നറുക്കു വീണിരിക്കുന്നത്. മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയാണ് ജോർജ് കുര്യൻ .