തിരുവനന്തപുരം വിമാനത്താവളത്തിന് എക്‌സലൻസ് അവാർഡ്

Written by Taniniram Desk

Published on:

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അടുത്തിടെ നടന്ന ക്വാളിറ്റി കൺസെപ്റ്റ്സ് 2024 (Quality Concepts)ലെ ദേശീയ കൺവെൻഷനിൽ ക്വാളിറ്റി സർക്കിൾ ഫോറം ഓഫ് ഇന്ത്യയുടെ അഭിമാനകരമായ എക്‌സലൻസ് അവാർഡിന്(Excellence Award) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ(Trivandrum International Airport ) തിരഞ്ഞെടുത്തു. വിമാനത്താവള പ്രവർത്തനങ്ങൾക്കായി നടത്തിയ മെച്ചപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ടിഐഎ(TIA )യെ അംഗീകാരത്തിനായി തിരഞ്ഞെടുത്തത്.

കേന്ദ്ര റോഡ്‌സ് ആൻഡ് ഹൈവേ (Roads and Highway )മന്ത്രി നിതിൻ ഗഡ്കരി(Nithin Gadkari )യുടെ അധ്യക്ഷതയിലാണ് അവാർഡ് ദാന ചടങ്ങ് നടന്നത്. ഇന്ത്യയിലെ ക്വാളിറ്റി സർക്കിൾ മൂവ്‌മെൻ്റിനെ(Quality Circle Movement ) പ്രതിനിധീകരിക്കുന്ന സ്ഥാപനമായി QCFI അംഗീകരിക്കപ്പെട്ടിരിക്കുന്നു. കൂടാതെ നിരവധി അന്താരാഷ്ട്ര ഫോറങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഒബ്‌സ്റ്റാക്കിൾ ലിമിറ്റേഷൻ സർഫേസുകൾ (OLS) നിലനിർത്തുന്നതിനുള്ള സംവിധാനം സ്ഥാപിക്കുന്നതിൽ തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ സംരംഭങ്ങളെ അവാർഡ് ജൂറി പ്രശംസിച്ചു.

See also  നെല്ലെല്ലാം പതിരായി: കൃഷിക്കാര്‍ പ്രതിസന്ധിയില്‍

Leave a Comment