Wednesday, April 2, 2025

ആദിവാസി മൂപ്പന് ക്രൂരമർദനം

Must read

- Advertisement -

കൊച്ചി (Kochi) : എറണാകുളം കാലടി (Ernakulam Kaladi) യിൽ ആദിവാസി മൂപ്പന് ക്രൂരമർദനം. കാലടി ചെങ്ങലിൽ ഊരുമൂപ്പനായ ഉണ്ണി (Unni, ooru mooppan in Kaladi Chengal യെയാണ് മൂന്നംഗ സംഘം മർദിച്ചത്. അക്രമികളെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങൽ സ്വദേശികളായ ഷിന്റോ, പ്രവീൺ, ഡിൻസ് (Shinto, Praveen, Dins) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത മൂന്ന് പേരിൽ രണ്ട് പേരാണ് അക്രമത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് പൊലീസ് അറിയിച്ചത്.

ചായക്കടയിലേക്ക് പോയ ഉണ്ണിയെ പ്രതികൾ വഴിയിൽ തടത്ത് നിർത്തി മർദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സ്ത്രീകളെ ശല്യം ചെയ്ത അക്രമികളെ ഉണ്ണി ചോദ്യം ചെയ്തിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്നാണ് വിവരം. ഉണ്ണി മറ്റൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

See also  രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് തൃശ്ശൂരിൽ യൂത്ത് കോണ്‍ഗ്രസ്സ് മാർച്ച്‌.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article