Sunday, April 6, 2025

ടൊവിനോയുടെ ഷെഫ് വിഷ്‌ണു മരിച്ചു, വേദനയോടെ താരം…

Must read

- Advertisement -

കോട്ടയം (Kottayam): നടൻ ടൊവിനോ തോമ (Actor Tovino Thomas) സിന്റെ ഷെഫ് ബൈക്കുകൾ കൂട്ടിയിടിച്ച് മരിച്ചു. ഏറ്റുമാനൂർ മണർകാട് ബൈപ്പാസി (Etumanur Manarkad Bypass)ലാണ് അപകടമുണ്ടായത്. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദൻ (Vishnu Sivanandan , 31) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ പുലർച്ചെ ഒന്നരയോടെ പട്ടിത്താനം – മണർകാട് ബൈപ്പാസി (Pattithanam – Manarkad Bypass) ൽ ചെറുവാണ്ടൂർ കെഎൻബി ഓഡിറ്റോറിയ (Cheruvandur KNB Auditoriam) ത്തിന് സമീപമായിരുന്നു അപകടം. പേരൂരിലെ ബന്ധുവീട് സന്ദർശിച്ച ശേഷം മടങ്ങുന്നതിനിടെയായിരുന്നു വിഷ്ണു അപകടത്തിൽപ്പെട്ടത്. പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.

മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന പേരൂർ സ്വദേശികളായ മാത്യൂസ് റോജി, ജസ്റ്റിൻ മാത്യു (Mathews Rogie, Justin Mathew) എന്നിവർ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിഷ്ണുവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാരലൽ കോളേജ് അദ്ധ്യാപകനായിരുന്ന പരേതനായ ശിവാനന്ദൻ – രാജി ദമ്പതികളുടെ മകനാണ് വിഷ്ണു. ഭാര്യ – ആതിര, സഹോദരങ്ങൾ – ശ്രീജ, ജ്യോതി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വെച്ചൂരിലെ വീട്ടുവളപ്പിൽ നടക്കും.

See also  സെക്രട്ടറിയേറ്റിന് മുന്നിലെ റോഡിൽ സ്റ്റേജ് ; ബിനോയ് വിശ്വം AITUC പ്രവർത്തകരെ ശകാരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article