തൃശൂരിലെ(Thrissur) പാലയൂർ പള്ളിയും(Palayur Church) പുത്തൻ പള്ളിയും(Puthan Palli) കയ്യേറാൻ സംഘപരിവാർ സംഘടനകൾ ശ്രമിക്കുന്നുവെന്ന് ടി.എൻ പ്രതാപൻ എം.പി(T N Prathapan M P). സംഘപരിവാർ സംഘടന പ്രതിനിധികൾ പള്ളികൾ പിടിച്ചെടുക്കാൻ കോടതിയിൽ ഹർജി വരെ നൽകിയെന്ന് പ്രതാപൻ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും മനോഹരമായ പള്ളിയാണ് വ്യാകുല മാതാവിൻ ബസിലിക്ക. ഇത്തരത്തിൽ പള്ളികൾ പിടിച്ചെടുക്കാനുള്ള നീക്കങ്ങളെ കോൺഗ്രസ് പ്രതിരോധിക്കുമെന്നും ടിഎൻ പ്രതാപൻ പറഞ്ഞു. പാലയൂർ പള്ളി പണ്ട് ശിവക്ഷേത്രം ആയിരുവെന്നാണ് ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബുവിന്റെ പരാമർശം. ഇത് വലിയരീതിയിൽ വിമർശനങ്ങൾക്ക് വഴിവെക്കുകയായിരുന്നു. അരിയല്ല, പരിപ്പല്ല ഇനി പായസം കൊടുത്താലും തൃശൂരിൽ ബി.ജെ.പിയ്ക്ക് മൂന്നാം സ്ഥാനമായിരിക്കും. തേനും പാലും ഒഴുക്കിയാലും തൃശൂർ ആർക്കും വിട്ടുകൊടുക്കില്ല. ബിജെപിയെ തൃശൂരിൽ അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ല. ഒത്തുതീർപ്പ് രാഷ്ട്രീയത്തിന് സിപിഎം തൃശൂരിൽ ശ്രമിച്ചാൽ യാഥാർത്ഥ കമ്യൂണിസ്റ്റുകൾ എതിർക്കുമെന്നും പ്രതാപൻ പറഞ്ഞു.
പാലയൂർ പള്ളിയും പുത്തൻ പള്ളിയും കയ്യേറാൻ സംഘപരിവാർ സംഘടനകൾ ശ്രമിക്കുന്നുവെന്ന് ടി.എൻ പ്രതാപൻ
Written by Taniniram1
Published on: