ഇന്ത്യയുടെ മതേതരത്വം തകർക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരോട് ഈ വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്ന് ടി എൻ പ്രതാപൻ എംപി അഭിപ്രായപ്പെട്ടു. ലോകസഭാ തിരഞ്ഞെടുപ്പി നോട് അനുബന്ധിച്ച് പുതുക്കാട് നിയോജക മണ്ഡലത്തിലെ ബൂത്ത് പ്രസിഡന്റ് മാരുടെയും ബി എല്‍ എ മാരുടെയും ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എംപി.
ശില്പശാല ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അലക്സ് ചുക്കിരി അധ്യക്ഷനായിരുന്നു. മുൻ എംഎൽഎ എംപി വിൻസന്റ്, ജില്ലാ പഞ്ചായത്ത് അംഗം. അഡ്വക്കേറ്റ് ജോസഫ് ടാജറ്റ്, കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട്, പാർട്ടി അംഗങ്ങളായ സുന്ദരൻ കുന്നത്തുള്ളി, കെ ഗോപാലകൃഷ്ണൻ, കെഎൽ ജോസ് മാസ്റ്റർ, ജിമ്മി മഞ്ഞളി, ഇ എം ഉമ്മർ, ഷെന്നി ആന്റോ പനോക്കാരൻ, ഔസേപ്പ് വഴിക്കാടൻ എന്നിവർ സംബന്ധിച്ചു. ഡോക്ടർ സോയാ ജോസഫ്, അരുൺ കരിപ്പാൽ എന്നിവർ പരിശീലന ക്ലാസ് നടത്തി.
ജനം മറുപടി നൽകും; ടി എൻ പ്രതാപൻ

- Advertisement -
- Advertisement -