നരഭോജി കടുവയുടെ ശസ്ത്രക്രിയ നാളെ

Written by Taniniram Desk

Published on:

തൃശ്ശൂര്‍: വയനാട്ടില്‍ നിന്ന് പിടിയിലായ നരഭോജി കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയതെന്ന് പരിശോധനയില്‍ കണ്ടെത്തി. എട്ട് സെന്റിമീറ്ററോളം ആഴമുള്ള മുറിവ് ആണെന്നാണ് വിലയിരുത്തല്‍.
കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ പരിക്കേറ്റതാകാമെന്ന് ആണ് നിഗമനം. കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചികിത്സയ്ക്ക് കടുവയെ മയക്കാന്‍ ചീഫ് വൈഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് വെറ്റിനറി സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുക. പരുക്കിനെ തുടര്‍ന്ന് കടുവയ്ക്ക് ശാരീരിക അവശതയും കടുത്ത വേദനയുമുണ്ടെന്നാണ് സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് അറിയിച്ചത്. കഴിഞ്ഞ ദിവസം നരഭോജി കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയിരുന്നു. 13 വയസ് പ്രായമുള്ള കടുവയെ 40 മുതല്‍ 60 ദിവസം വരെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ക്വാറന്റൈനില്‍ നിര്‍ത്തും. നിലവില്‍ നിരീക്ഷണ കേന്ദ്രത്തിലുള്ള കടുവയ്ക്ക് ദിവസം ആറ് കിലോ ബീഫടക്കം ഭക്ഷണം നല്‍കും.

Related News

Related News

Leave a Comment