- Advertisement -
ഡിസംബര്‍ 18 മുതല്‍ 23 വരെ തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ പ്രദര്‍ശന വിപണന
മേള നടത്തുന്നു. തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിന്റെ അങ്കണത്തിലാണ് വിപണനമേള സംഘടിപ്പിക്കുന്നത്. ‘നിറവ് 2023’ എന്ന പേരില്‍ നടത്തുന്ന മേളയുടെ ഉദ്ഘാടനം തൃശ്ശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ നിര്‍വ്വഹിക്കും. കെസ്റു, ജോബ്ക്ലബ്, ശരണ്യ, കൈവല്യ, നവജീവന്‍ എന്നീ സ്വയം തൊഴില്‍ പദ്ധതികളിലെ സംരംഭകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മേളയില്‍ അവസരം ലഭിക്കും.