Friday, April 4, 2025

കോൺഗ്രസ് നേതാക്കളെ അപായപ്പെടുത്താൻ ശ്രമം; ഭരണകൂട ഭീകരത: എംപി വിൻസൻ്റ്

Must read

- Advertisement -

മണ്ണുത്തി: കോൺഗ്രസ്സ് നേതാക്കളായ കെ. സുധാകരനെയും വി.ഡി സതീശനെയും അപായപ്പെടുത്താനുള്ള മാർക്സിസ്റ്റ് ഭരണകൂട ഭീകരതയാണ് കേരളത്തിൽ നടക്കുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി വിൻസന്റ് ആരോപിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി മഹാത്മാ സ്ക്വയറിൽ സംഘടിപ്പിച്ച ഫാസിസ്റ്റ് വിമോചന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.എൻ വിജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.സി അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി.

നേതാക്കളായ എം.എൽ ബേബി, ടി.എം രാജീവ്, എം.യു മുത്തു, കെ.പി ചാക്കോച്ചൻ, ബിന്ദു കാട്ടുങ്ങൽ, റോയ് കെ ദേവസ്സി, കോൺഗ്രസ്സിന്റെ വിവിധ പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു. തിരുവനന്തപുരം ലോ കോളേജ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.യു പ്രവർത്തകയും പാണഞ്ചേരി സ്വദേശിനിയുമായ കെ.പി അപർണ്ണയെ എം.പി വിൻസൻ്റ് ഷാൾ അണിയിച്ച് അനുമോദിച്ചു.

See also  താനൂർ കസ്റ്റഡിക്കൊലപാതകം; കേന്ദ്ര ഫൊറൻസിക് സംഘത്തിൻ്റെ പരിശോധന പൂർത്തിയായി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article