- Advertisement -
ഇരിങ്ങാലക്കുട: അരിപ്പാലം എസ്.എന്‍.ഡി.പി സമാജം ട്രസ്റ്റ് പണിക്കാട്ടില്‍ ഭുവനേശ്വരി ക്ഷേത്രത്തിലെ ഭാഗവത നവാഹ യജ്ഞത്തോടനുബന്ധിച്ച് നല്‍കുന്ന ഗുരുപ്രസാദ പുരസ്കാരത്തിന് വി.ആര്‍.സുകുമാർ അര്‍ഹനായി. ഡിസംബര്‍ 30 ന് വൈകീട്ട് 4 ന് നടക്കുന്ന തീര്‍ത്ഥാടന വിചാരണ സത്രം മുകുന്ദപുരം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്‍റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്യും.
എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ പി.കെ.പ്രസന്നന്‍ മുഖ്യാതിഥിയാകും. ഗുരുപഥം ടി.എസ്.വിജയന്‍ തന്ത്രികള്‍ പുരസ്കാര സമര്‍പ്പണം നടത്തും. യൂണിയന്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍, യോഗം ഡയറക്ടര്‍മാരായ സജീവ്കുമാര്‍ കല്ലട, കെ.കെ.ബിനു, ദേവി ഭാഗവത യജ്ഞം ആചാര്യന്‍ ഒ.വേണുഗോപാല്‍, മാതൃസമിതി രക്ഷാധികാരി വസന്ത സുന്ദരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.