നൂറ് അമ്മമാർക്ക് പെൻഷനും പലവ്യഞ്ജന കിറ്റും നൽകി സുകൃതം ക്രിസ്മസ് കൂട്ടായ്മ

Written by Taniniram1

Published on:

ഗുരുവായൂർ: ജീവകാരുണ്യ സംഘടനയായ സുകൃതം തിരുവെങ്കിടത്തിന്റെ നേതൃത്വത്തിൽ നൂറ് അമ്മമാർക്ക് പെൻഷനും പലവ്യഞ്ജന കിറ്റും കേക്കും വിതരണം ചെയ്ത് ക്രിസ്മസ് കൂട്ടായ്മ ആഘോഷം നടത്തി. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സുകൃതം വൈസ് പ്രസിഡന്റ് സ്‌റ്റീഫൻ ജോസ് അധ്യക്ഷനായി.

സംസ്ഥാന നവകേരള നഗരനയ കമ്മീഷൻ അംഗമായി നിയമിതനായ നഗരസഭ ചെയർമാൻ എം കൃഷ്ണദാസിനെയും, ദർപ്പണം രണ്ടാം പതിപ്പ് പുറത്തിറക്കിയ പി ഐ സൈമൺ മാസ്റ്ററേയും ചടങ്ങിൽ ആദരിച്ചു. സുകൃതം കോ-ഓഡിനേറ്റർ ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി.

നഗരസഭ കൗൺസിലർമാരായ സുബിത സുധീർ, സിന്ധു ഉണ്ണി, മാധ്യമ പ്രവർത്തകരായ ആർ ജയകുമാർ, ലിജിത്ത് തരകൻ സുകൃതം രക്ഷാധികാരി ഡോ. നിക്കോളാസ് സി.ഡി ജോൺസൺ, വിവി ജോസ്, മേഴ്സി ജോയ് എന്നിവർ പ്രസംഗിച്ചു.

See also  കള്ളക്കടൽ പ്രതിഭാസം : ഉയർന്ന തിരമാല തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണം

Related News

Related News

Leave a Comment