നല്ലങ്കര തിരുവാതിര മഹോത്സവം

Written by Taniniram1

Updated on:

തൃശൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതി നല്ലങ്കര യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്ര ഹാളിൽ തിരുവാതിര മഹോത്സവം -2023 വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ഡോ. പി ടി അരുൺകുമാർ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം ഡോ. ഡി രാമനാഥൻ ഉദ്ഘാടനം ചെയ്തു. സ്വാമിനി സംഹിതാനന്ദ തിരുവാതിര സന്ദേശം നൽകി. ഡിവിഷൻ കൗൺസിലർ സുബി സുകുമാർ പൂത്തിരുവാതിര ആഘോഷിക്കുന്ന നവ ദമ്പതികൾക്ക് ആദരം നൽകി ആശംസകൾ അർപ്പിച്ചു. സമ്മേളനത്തിൽ ജനറൽ കൺവീനർമാരായ ഗോപിക.സി സ്വാഗതവും ദേവിക കെ എം നന്ദിയും പറഞ്ഞു.

സാംസ്കാരിക സമ്മേളനത്തിന് ശേഷം വ്രത ഭക്ഷണം, തിരുവാതിരക്കളി, നൃത്ത നൃത്ത്യങ്ങൾ, ഭക്തിഗാന മഞ്ജരി,108 വെറ്റില മുറുക്കൽ, ഊഞ്ഞാലാട്ടം, പാതിരാപ്പൂ ചൂടൽ, തുടിച്ചു കുളി, മലർ വറുക്കല്‍ എന്നിവ നടന്നു. പരിപാടിയിൽ ദേശവാസികളും അമ്മമാരും സോദരിമാരും പങ്കെടുത്ത തിരുവാതിര മഹോത്സവം നല്ലെങ്കര ദേശത്തിന്റെ കൂട്ടായ്മയുടെ നേർക്കാഴ്ച്ച കൂടി ആയിരുന്നു.

See also  ഫെഡറല്‍ ബാങ്ക് - കൊച്ചി മാരത്തണുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള തീരുമാനവുമായി സംസ്ഥാന ടൂറിസം വകുപ്പ്

Related News

Related News

Leave a Comment