ഇരിങ്ങാലക്കുട: മൂർക്കനാട് ക്ഷേത്രക്കുളത്തിൽ കാൽ വഴുതി വീണ് സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർഥി മുങ്ങി മരിച്ചു. മൂർക്കനാട് ശിവക്ഷേത്രത്തിലെ കുളത്തിൽ കാൽ കഴുകാനിറങ്ങിയ പുറത്താട് വലിയ വീട്ടിൽ അനിൽകുമാറിന്റെ മകൻ അജിൽ കൃഷ്ണയാണ് (16) മരിച്ചത്.
ഇരിങ്ങാലക്കുട സെൻ്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അജിൽ കൃഷ്‌ണ. ചൊവ്വാഴ്ച വൈകീട്ട് കൂട്ടുകാരോടൊത്ത് കളി കഴിഞ്ഞ് കുളത്തിൽ കാൽ കഴുകാനിറങ്ങിയ അജിൽ കൃഷ്‌ണ കാൽ വഴുതി വീഴുകയായിരുന്നു. കുളത്തിൽ കുളിക്കാനെത്തിയവർ ഉടൻ രക്ഷാപ്രവർത്തനം നടത്തി അജിൽ കൃഷ്ണയെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ രാഗി, സഹോദരി അനിക.