Thursday, April 3, 2025

പട്ടിക്കാട് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു

Must read

- Advertisement -

പട്ടിക്കാട്: പൂവൻചിറയിൽ വീണ്ടും കാട്ടാന ഇറങ്ങി മംഗലത്ത് ചാക്കോച്ചന്റെ പറമ്പിലെ കാർഷിക വിളകൾ നശിപ്പിച്ചു. നൂറോളം വരുന്ന വാഴകളും അഞ്ച് തെങ്ങുകളും ആന നശിപ്പിച്ചിട്ടുണ്ട്. ആഴ്ചകൾക്ക് മുൻപ് സമാനമായ നിലയിൽ കാട്ടാനകൾ പ്രദേശത്തെ കൃഷികൾ നശിപ്പിച്ചിരുന്നു. എന്നാൽ അധികൃതർ ഇതുവരെയും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് സ്ഥലം സന്ദർശിച്ച കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോയ് കെ ദേവസി, മണ്ഡലം പ്രസിഡന്റ് കെ.എം പൗലോസ് എന്നിവർ ആരോപിച്ചു.

കാട്ടാനകളുടെ ആക്രമണത്തിൽ പ്രദേശത്തെ ജനജീവിതം ദുസ്സഹമാവുകയാണെന്നും റവന്യൂവകുപ്പ്, കളക്‌ടർ തുടങ്ങിയവർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. സെക്രട്ടറി കെ.ഒ ചെറിയാൻ, ബൂത്ത് പ്രസിഡന്റ് ബേസിൽ തുടങ്ങിയവർ പങ്കെടുത്തു.

See also  ട്രീ വാലി റിസോർട്ടിൽ കുടുങ്ങിയവരെ പൊലീസും ഫയർ ഫോഴ്സും രക്ഷപ്പെടുത്തി …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article