സൃഷ്ടിപഥം പബ്ലിക്കേഷൻസിൻ്റെ ‘ഋതുഭേദങ്ങൾ’ പ്രകാശിതമായി

Written by Taniniram1

Published on:

മാപ്രാണം: സൃഷ്ടിപഥം പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ സുരേഷ് മാപ്രാണത്തിന്റെ പ്രഥമ കവിതാ സമാഹാരം ‘ഋതുഭേദങ്ങൾ’ പ്രകാശനം ചെയ്തു. ഡിസംബർ 24 ന് രാവിലെ 10 ന് മൂശാരി സമുദായ സഭയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട് കാവശ്ശേരി ശ്രീവത്സം ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പ്രകാശനം.

മൂശാരി സമുദായ സഭ പ്രസിഡൻ്റ് അപ്പുകുട്ടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും, മലയാറ്റൂർ ഫൗണ്ടേഷൻ സെക്രട്ടറിയും, റിട്ട. അഡീഷണൽ സെക്രട്ടറിയുമായ പി.ആർ. ശ്രീകുമാർ, പ്രശസ്ത മൃദംഗവിദ്വാനും ഈ വർഷത്തെ മൂശാരി സമുദായ സഭയുടെ ‘കലാനിധി’ പുരസ്കാര ജേതാവുമായ പാലക്കാട് മഹേഷ് കുമാറിന് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

സൃഷ്ടിപഥം പബ്ലിഷേഴ്സിലൂടെ തന്റെ കവിതാ സമാഹാരം ജനങ്ങളുടെ മുൻപിൽ എത്തിക്കുവാൻ സാധിച്ചതിൽ തനിക്കതിയായ സന്തോഷമുണ്ടന്ന് സുരേഷ് മാപ്രാണം മറുമൊഴിയിൽ പറഞ്ഞു.

Related News

Related News

Leave a Comment