- Advertisement -
തൃശ്ശൂർ: സാങ്കേതിക പരിശോധനകൾക്കായി മറ്റത്തൂർ ആറ്റപ്പിള്ളി റഗുലേറ്റർ പാലം 14 മുതൽ 21 വരെ അടച്ചിടും. ആറ്റപ്പിള്ളി റഗുലേറ്റർ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായുള്ള സാങ്കേതിക പരിശോധനകൾക്കാണ് പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കുന്നത്.
ഏകദേശം 25 ഓളം വർഷമായി ആറ്റപ്പിള്ളി പാലം പണി ആരംഭിച്ചിട്ട്. കഴിഞ്ഞ മഴക്കാലത്ത് ആറ്റപ്പിള്ളി റോഡിൽ പാലത്തിനരികിൽ വലിയ ഗർത്തം രൂപപ്പെട്ടിരുന്നു. അതുകൊണ്ട് ഇരുചക്ര വാഹനങ്ങൾ മാത്രമേ ഭാഗികമായി പാലത്തിൽ കൂടെ കടത്തി വിട്ടിരുന്നുള്ളൂ. ആറ്റപ്പിള്ളി പാലം യാഥാർത്ഥ്യമാകുന്നതോടെ നന്ദിപുലം, മുപ്ലിയം, വരന്തരപ്പിള്ളി, ആമ്പല്ലൂർ, ചിമ്മിനി എന്നിവിടങ്ങളിലേക്ക് ഗതാഗതം എളുപ്പമാകും.