മുഖം മിനുക്കി ചാലക്കുടി ഇൻഡോർ സ്റ്റേഡിയം

Written by Taniniram1

Published on:

ചാലക്കുടി: ഇൻഡോർ സ്റ്റേഡിയത്തിൽ മേപ്പിൾ വുഡ് ഫ്ലോറിങ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കാൻ 1.27 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

മേപ്പിൾ വുഡ് ഫ്ലോറിങ്ങിന് 89,48,949 രൂപ, പെയിന്റിങ് പ്രവൃത്തിക്ക് 6,54,075 രൂപ, വൈദ്യുതീകരണത്തിന് 6,46,088 രൂപ നികുതി ഉൾപ്പെടെയുള്ള മറ്റിനങ്ങൾ എന്നിങ്ങനെയാണ് അടങ്കൽ തുക വകയിരുത്തിയതെന്ന് സനീഷ് കുമാർ ജോസഫ് എം.എൽ എ അറിയിച്ചു.

കേരള സ്പോർട്സ് ഫൗണ്ടേഷനാണ് പ്രവർത്തനങ്ങളുടെ നിർവഹണ ചുമതല. സ്റ്റേഡിയത്തിന്റെ മൂന്നാം ഘട്ട നിർമ്മാണം പൂർത്തികരിച്ച് ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വർഷത്തോളമായി. എന്നാൽ കായിക താരങ്ങൾക്ക് പരിശീലനത്തിനായി തുറന്നു കൊടുക്കാത്തതിൽ ഏറെ പരാതിയുണ്ട്. ഇതിന് പ്രധാന തടസ്സം ഫ്ലോറിങ് പൂർത്തിയാകാത്തതായിരുന്നു. കൂടാതെ വൈദ്യുതികരണ പ്രവർത്തനങ്ങളും പൂർത്തിയായിരുന്നില്ല.

നിലവിൽ സ്റ്റേഡിയത്തിൽ ചൂട് അസഹ്യമാണ്. ഇത് പരിഹരിക്കാൻ ഫാനുകളും എക്സോസ്റ്ററുകളും സ്ഥാപിക്കണം. നവീകരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കണമെന്നാണ് കായികപ്രേമികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

Related News

Related News

Leave a Comment