ശിവസേന പ്രവർത്തകർ അന്നം നൽകി മാതൃകയാവുന്നു

Written by Taniniram1

Published on:

തൃശൂർ: തെരുവിൽ അലയുന്നവർക്കും ആശ്രയം ഇല്ലാത്തവർക്കും അന്നം നൽകി മാതൃകയാവുകയാണ് ഭാരതീയ ശിവസേന പ്രവർത്തകർ. എന്നും നെഹ്റു പാർക്കിന്റെ മുന്നിൽ രാവിലെ പതിനൊന്നര മുതൽ 12 വരെയാണ് ഇവർ നൂറോളം പേർക്ക് പൊതിച്ചോറ് നൽകുന്നത്.

ഏകദേശം ഒന്നര വർഷത്തോളമായി പൊതിച്ചോർ വിതരണം ഇവർ നടത്തിവരുന്നു. ഭാരതീയ ശിവസേന സ്റ്റേറ്റ് പ്രസിഡന്റ് അനിൽ ദാമോദറിന്റെ കുറ്റു മുക്കിലെ വീട്ടിൽ നിന്നാണ് പൊതിച്ചോറ് തൃശൂരിൽ കൊണ്ടുവരുന്നത്. 100 പേർക്കുള്ള ഭക്ഷണത്തിന് ഒരു ദിവസം 4000 രൂപ വരെ ചെലവ് വരുന്നുണ്ടെന്ന് അനിൽ ദാമോദർ പറഞ്ഞു. ചോറ് സാമ്പാർ, തോരൻ, അച്ചാർ എന്നിവയാണ് പൊതിച്ചോറിലെ വിഭവങ്ങൾ. ഒരു സ്പോൺസറെയും ഇതുവരെ കിട്ടിയിട്ടില്ല.

ഭാരതീയ ശിവസേന പ്രവർത്തകരായ ബിനീഷ് മോഹൻ, വിജയൻ ചേലക്കാട്ട് എന്നിവരും പൊതിച്ചോറ് വിതരണത്തിൽ പങ്കാളികളാണ്. ആരും ആശ്രയം ഇല്ലാത്തവരും തെരുവിൽ അലയുന്നവരും മക്കൾ തള്ളിക്കളഞ്ഞവരുമായ ഒരു കൂട്ടം ആളുകളുടെ ഒരു നേരത്തെ വിശപ്പാറ്റാൻ മുന്നിട്ടിറങ്ങിയ ഇവർക്ക് തൃശ്ശൂർ കോർപ്പറേഷന്റെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും എതിർപ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്.

See also  എം.വി.ഡിയുടെ കർശന പരിശോധന ജനുവരി 15 വരെ ; 5,000 രൂപ വരെ പിഴ

Leave a Comment