- Advertisement -
ഇരിങ്ങാലക്കുട: സംഗമ ധർമ്മ സമിതിയുടെ നേതൃത്വത്തിൽ പഞ്ചദിന സനാതന ധർമ്മ പ്രഭാഷണ പരമ്പര ജനുവരി 5 മുതൽ 9 വരെ ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ നടക്കും. വൈകീട്ട് 5.30 മുതൽ 7 മണി വരെയാണ് പരിപാടി.
സനാതന ധർമ്മത്തിന്റെ വിശദമായ പഠനം എന്ന നിലയിലാണ് സംഗമ ധർമ്മസമിതി പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. പ്രഭാഷണ പരമ്പരയുടെ ആചാര്യൻ ഉത്തരകാശി ആസ്ഥാനമായുള്ള ആദി ശങ്കര ബ്രഹ്മവിദ്യാപീഠം ആചാര്യൻ ഹരി ബ്രഹ്മേന്ദ്രാനന്ദ തീർത്ഥ സ്വാമികളാണ്.