കർഷകസമിതി പ്രചരണ ജാഥ 26, 27 തീയതികളിൽ

Written by Taniniram1

Published on:

തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൃശ്ശൂർ ജില്ലാ സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ ഡിസംബർ 26, 27 പ്രചരണ ജാഥ സംഘടിപ്പിക്കുന്നു. വൻകിട ടയർ കമ്പനികൾ കൊള്ളയടിച്ച് ഉണ്ടാക്കിയ 1788 കോടി രൂപ സിസിഐ വിധിയുടെ അടിസ്ഥാനത്തിൽ റബർ കർഷകർക്ക് നൽകുക, 300 രൂപയെങ്കിലും ഒരു കിലോ റബറിന് തറവില നിശ്ചയിച്ച് കേന്ദ്രസർക്കാർ സംഭരിക്കുക, കേന്ദ്രസർക്കാർ 300 രൂപ നൽകാത്തപക്ഷം വില സ്ഥിരത ഫണ്ട് വർദ്ധിപ്പിക്കുക, ആവർത്തന കൃഷിക്ക് കേന്ദ്രസഹായം പുനസ്ഥാപിക്കുക, കേന്ദ്രസർക്കാർ കർഷക ദ്രോഹ നയങ്ങൾ തിരുത്തുക എന്നിവയാണ് കർഷകർ ഉന്നയികുന്ന ആവശ്യങ്ങൾ.

പ്രചരണ ജാഥയ്ക്ക് പുറമെ ഡിസംബർ 30ന് കളമശ്ശേരി അപ്പോളോ ടയേഴ്സിന് മുമ്പിൽ മാർച്ചും ഉപരോധവും നടക്കും. ജാഥ കേരള കർഷകസംഘം ജില്ലാ സെക്രട്ടറി എഎസ് കുട്ടി, കിസാൻ സഭാ ജില്ലാ സെക്രട്ടറി കെവി വസന്തകുമാർ, കേരള കർഷക സംഘം പ്രസിഡന്റ് പി ആർ വർഗീസ് മാസ്റ്റർ എന്നിവർ നയിക്കും.

കെ കെ രാജേന്ദ്ര ബാബു, എം എം അവറാച്ചൻ, വിസി ബേബി മാസ്റ്റർ, പിജി നാരായണൻ നമ്പൂതിരി, ജോർജ് വി ഐനിക്കൽ, പി എസ് ഉത്തമൻ, അലക്സ് സ്റ്റീഫൻ, പൗലോസ് ചേലക്കര, ജെയിംസ് മുട്ടിക്കൽ, സിദ്ധാർത്ഥൻ പട്ടേപ്പാടം തുടങ്ങിയവർ പങ്കെടുക്കും.

Related News

Related News

Leave a Comment