മിന്നൽ പരിശോധനയ്ക്ക് എത്തിയ എംവിഐ ഉദ്യോഗസ്ഥനും ബസ് ജീവനക്കാരും തമ്മിൽ തർക്കം

Written by Taniniram1

Published on:

ഇരിങ്ങാലക്കുട: സ്വകാര്യ ബസുകളുടെ സമയക്രമത്തെ ചൊല്ലിയുള്ള തർക്കം നഗരസഭ ബസ് സ്റ്റാൻഡിൽ. മിന്നൽ പരിശോധനയ്ക്ക് എത്തിയ എംവിഐ ഉദ്യോഗസ്ഥനോട് ബസ് ജീവനക്കാർ തട്ടി കയറി. രണ്ട് ബസുകൾക്കെതിരെയും ജില്ലാ ട്രാൻസ്പോർട്ട് അതോറിറ്റിക്കു റിപ്പോർട്ട് നൽകുമെന്ന് ജോയിന്റ് ആർടിഒ കെ.ടി. ശ്രീനാഥ് പറഞ്ഞു.

നഗരസഭ സ്റ്റാൻഡിൽ നിന്ന് കാട്ടൂർ തൃപ്രയാർ റൂട്ടിൽ ഓടുന്ന നിമ്മി മോൾ എന്ന പേരിലുള്ള രണ്ട് ബസുകൾക്കെതിരെ ഇതേ റൂട്ടിൽ ഓടുന്ന മറ്റു മൂന്ന് ബസുകളുടെ ഉടമകളാണ് ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ പരാതി നൽകിയത്. രാവിലെ 9.55ന് തൃപ്രയാറിൽ നിന്നും പുറപ്പെട്ട് 10.40ന് ഠാണാ ചുറ്റി സ്റ്റാൻഡിൽ എത്തേണ്ട ബസുകളിൽ ഒന്ന് 10ന് പുറപ്പെട്ട് 10.50ന് ഠാണാവിൽ പോകാതെ സ്റ്റാൻഡിൽ ഓട്ടം അവസാനിപ്പിച്ചതായി മിന്നൽ പരിശോധനയിൽ കണ്ടെത്തിയതായി എംവിഐ പറഞ്ഞു. മറ്റൊരു ബസ് ടെസ്റ്റിന് പോയതിനാൽ കഴിഞ്ഞ ദിവസം സർവീസ് നടത്തിയില്ല.

See also  ഗുരുവായൂർ ക്ഷേത്രത്തിൽ കുചേലദിനം ഡിസംബർ 20ന്

Related News

Related News

Leave a Comment