Saturday, April 5, 2025

തൃശ്ശൂർ ജില്ലയിൽ മോഷ്ടാക്കൾ വിലസുന്നു; മുന്നറിയിപ്പുമായി പോലീസ്

Must read

- Advertisement -

തൃശൂർ: തിരക്കേറിയ ബസുകളിൽ യാത്ര ചെയ്യുമ്പോഴും ഉത്സവപറമ്പുകളിലും മറ്റു തിരക്കേറിയ സ്ഥലങ്ങളിലും സ്ത്രീകളുടേയും കുട്ടികളുടേയും സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുന്ന സംഘം വിലസുന്നതായി സൂചനയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്. ചാവക്കാട്, കുന്നംകുളം, തൃശൂർ വെസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ അടുത്ത ദിവസങ്ങളിൽ സ്ത്രീകളുടെ സ്വർണമാല അപഹരിച്ച കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

തിരക്കേറിയസ്ഥലങ്ങളിലും യാത്രാവേളകളിലും തിക്കും തിരക്കും ഉണ്ടാക്കുകയും സ്ത്രീകളുടെ ശ്രദ്ധ തിരിച്ച് സ്വർണമാലയും പണം അടങ്ങിയ ബാഗുകളും അപഹരിക്കുകയുമാണ് ഇവരുടെ രീതി. തിരക്കേറിയ സ്ഥലങ്ങളിലും യാത്രാവേളകളിലും പണം, മൊബൈൽ ഫോൺ, സ്വർണാഭരണങ്ങൾ എന്നിവ ശ്രദ്ധയോടെ സൂക്ഷിക്കുക, സ്വർണാഭരണങ്ങൾ സേഫ്റ്റിപിൻ ഉപയോഗിച്ച് വസ്ത്രങ്ങളിൽ കൊളുത്തി വെക്കുക. ഇത് സുരക്ഷിതത്വം വർധിപ്പിക്കുമെന്നും പൊലീസ് ജാഗ്രതനിർദേശത്തിൽ അറിയിച്ചു.

See also  മുല്ലപ്പെരിയാർ: നിഷ്പക്ഷ പരിശോധന വേണമെന്ന കേരളത്തിൻ്റെ ആവശ്യത്തിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article