കുന്നംകുളം: മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് 30 കിലോ പഴകിയ മത്സ്യം പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷ വകുപ്പും കുന്നംകുളം പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
20 സ്റ്റാളുകളും മത്സ്യമെത്തിക്കുന്ന കണ്ടെയ്‌നര്‍ ലോറികളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു. പിടികൂടിയ ഓല മീന്‍ ഇനത്തില്‍പെടുന്ന മത്സ്യങ്ങളെല്ലാം കഷണങ്ങളായി മുറിച്ചുവെച്ച നിലയിലായിരുന്നു.
കുന്നംകുളം നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.എസ്. ഷീബ, അന്‍സാരി, ഭക്ഷ്യസുരക്ഷ വിഭാഗം കുന്നംകുളം സര്‍ക്കിള്‍ ഓഫിസര്‍ ഡോ. അനു ജോസഫ്, ചേലക്കര ഭക്ഷ്യസുരക്ഷ ഓഫിസര്‍ പി.വി. ആസാദ്, ലാബ് അനലിസ്റ്റ് സുമേഷ്, ഉദ്യോഗസ്ഥനായ രവി, കുന്നംകുളം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാംഗോപാല്‍, ആശംസ്, വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.