തൃശ്ശൂർ: സർവകലാശാലകളെ ചാൻസലർ കലാപകേന്ദ്രങ്ങളാക്കുന്നുവെന്നാരോപിച്ച് കാർഷിക സർവകലാശാലയിൽ ഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്സ് അസോസിയേഷനും യൂണിവേഴ്സിറ്റി എംപ്ലോയീസ് കോൺഫെഡറേഷനും ചേർന്ന് കരിദിനമാചരിച്ചു. ചാൻസലർ സ്ഥാനത്ത് ഗവർണറെ നിയമിച്ച അതേ നിയമസഭ തന്നെ നിയമം പാസാക്കി ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റിയിട്ടും അധികാരസ്ഥാനത്ത് കടിച്ചുതൂങ്ങുന്നത് അപഹാസ്യമാണെന്ന് ടീച്ചേഴ്സ് ഓർഗനൈസേഷനും എംപ്ലോയീസ് അസോസിയേഷനും ആരോപിച്ചു.
കാർഷിക സർവകലാശാലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന കരിദിനാചരണത്തിന് ഡോ. എ. പ്രേമ, സി.വി. ഡെന്നി, ഡോ. പി. കെ. സുരേഷ്കുമാർ, കെ.ആർ. പ്രദീഷ്, ഡോ. സന്തോഷ്, കെ. സുരേഷ്കുമാർ, അഭിഭിത്ത് എന്നിവർ നേതൃത്വം നൽകി.