Thursday, April 10, 2025

എരുമപ്പെട്ടിയിൽ മാർ തോമാ നസ്രാണി എക്യുമെനിക്കൽ സംഗമം

Must read

- Advertisement -

എരുമപ്പെട്ടി: എരുമപ്പെട്ടി തിരുഹൃദയ ഫൊറോന ഇടവകയുടെയും കത്തോലിക്കാ കോൺഗ്രസിന്റെയും നേതൃത്വത്തിൽ എരുമപ്പെട്ടിയിൽ മാർ തോമാ നസ്രാണി എക്യുമെനിക്കൽ സംഗമം നടത്തി.

സിറോ മലബാർ കത്തോലിക്ക സഭ തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, പൗരസ്‌ത്യ കൽദായ സുറിയാനി സഭ മേലധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷൻസിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, മലങ്കര ഓർത്തഡോക്സ്‌സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസനാധിപൻ ഡോ.
ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, മലങ്കര യാക്കോബായ സുറിയാനി സഭ തൃശ്ശൂർ ഭദ്രസനാധിപൻ ഡോ. കുരിയാക്കോസ് മാർ ക്ലിമിസ് മെത്രാപ്പോലീത്ത എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

എരുമപ്പെട്ടി ഫൊറോന പള്ളി വികാരി ഫാ. ജോഷി ആളൂർ അധ്യക്ഷനായി. കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ രൂപവത്കരണം, സെമിനാർ, വിവിധ സഭകളിലെ വൈദികരുടെ ആത്മീയ നേതാക്കളുടെയും പ്രസംഗം തുടങ്ങിയവയുണ്ടായിരുന്നു.

See also  ടൂറിസം വികസിപ്പിക്കാൻ വാട്ടർ മെട്രോ കൂടുതൽ സർവീസ് ഒരുക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article