Friday, April 4, 2025

ജോലിക്കിടെ വീടിനു മുകളിൽ നിന്ന് വീണു മരിച്ചു

Must read

- Advertisement -

വരന്തരപ്പിള്ളിയിൽ പെയിന്റിംഗ് തൊഴിലാളി വീടിന് മുകളിൽ നിന്ന് വീണ് മരിച്ചു. വരന്തരപ്പിള്ളി ഐക്കരക്കുന്ന് അക്കര വീട്ടിൽ 65 വയസുള്ള തോമസ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. കുന്നത്തുപ്പാടത്ത് മുരിങ്ങാറ മോഹൻദാസിന്റെ വീട് പെയിന്റ് ചെയ്യുന്നതിനിടെയാണ് അപകടം. വീടിന്റെ മുകളിലെ നിലയിൽ പലകകെട്ടി പെയിന്റ് ചെയ്യുന്നതിനിടെ താഴെയുള്ള ടൈലിൽ തലയടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തോമസിനെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വരന്തരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

See also  റോഡിൽ നിന്ന് കെട്ടിട ദൂരപരിധി രണ്ട് മീറ്ററാക്കി ക്രമവത്കരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article