തൃശ്ശൂർ മാപ്രാണത്ത് മോഷണ പരമ്പര

Written by Taniniram1

Published on:

മാപ്രാണം സെന്ററിൽ മോഷണം പെരുകുന്നു. മാങ്കോ ബേക്കേഴ്സ്, സോപാനം പൂജ സ്റ്റോഴ്സ്, ജനസേവന കേന്ദ്രം, ഫോട്ടോസ്റ്റാറ്റ് കട, പച്ചക്കറി കട, എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. തിങ്കളാഴ്ച രാവിലെയാണ് കടകളിലെ ഷട്ടറുകളുടെ ഫോട്ടോകൾ തകർത്ത നിലയിൽ കണ്ടത്.

സോപാനം പൂജ സ്റ്റോഴ്സിൽ നിന്നും 14000, ജനസേവ കേന്ദ്രത്തിൽ നിന്നും 16000, മാങ്കോ ബേക്കേഴ്സ് നിന്നും 5000 വും നന്ദനം മെൻസ് വെയറിൽ നിന്നും 2000 രൂപയുമാണ് നഷ്ടപ്പെട്ടത്. മുഖംമൂടി ധരിച്ച് മോഷ്ടാവിന്റെ രൂപം സിസിടിവിയിൽ കണ്ടെത്തിയിട്ടുണ്ട്.. പുലർച്ചെ രണ്ടുമണിക്കാണ് ദൃശ്യം സിസിടിവിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇരിങ്ങാലക്കുട സി ഐ അനീഷ് അരവിന്ദന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

Related News

Related News

Leave a Comment