മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ രാവും പകലും തുടർച്ചയായി കാറ്റ്. വൃശ്ചിക കാറ്റിൽ വരണ്ട് തൃശ്ശൂർ

Written by Taniniram1

Published on:

തൃശ്ശൂർ: രാവും പകലും വീശി അടിക്കുന്ന വൃശ്ചിക കാറ്റിൽ വിറച്ച് തൃശൂർ ജില്ല. വൃശ്ചിക കാറ്റാണെന്ന് പേരെങ്കിലും ധനുമാസം എത്തിയിട്ടും കാറ്റിന്റെ ശക്തിക്ക് കുറവില്ല. മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ രാവും പകലും തുടർച്ചയായി കാറ്റ് വീശുന്നു. ഫെബ്രുവരിയിലും ഇതേ നില തുടർന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. ബംഗാൾ ഉൾക്കടലിൽ നിന്ന് ആരംഭിച്ച് തമിഴ്നാട് കടന്ന് പാലക്കാട് ചുരത്തിലൂടെ കുതിരാൻ മല കയറി ജില്ലയുടെ ഹൃദയത്തിലൂടെ അറബിക്കടലിലേക്കാണ് ഈ വടക്ക് കിഴക്കൻ കരക്കാറ്റിന്റെ പ്രയാണം.
തമിഴ്നാട്ടിൽ ശക്തിയായി കാറ്റ് അനുഭവപ്പെടാറില്ല എങ്കിലും തമിഴ്നാട്ടിലെ വലിയ പ്രദേശങ്ങളിൽ നിന്ന് കേരളത്തിലെ ചെറിയ ചുരങ്ങൾ കടന്നെത്തുമ്പോൾ കാറ്റിന്റെ ശക്തി കൂടും. മഴയ്ക്കുള്ള കാരണമോ മറ്റു പ്രതിഭാസമോ ഇതിനില്ലെന്നും വൃശ്ചികത്തിൽ ലഭിച്ചിരുന്ന കാറ്റ് കാലാവസ്ഥ വ്യത്യാസം കാരണം വൈകുന്നതാണെന്നും വരുന്ന ദിവസങ്ങളിൽ കാറ്റിന്റെ ശക്തി കുറയുമെന്നും കാലാവസ്ഥ വിദഗ്ധനും നിരീക്ഷകനുമായ എസ്.കെ ശരത് പറഞ്ഞു.

.

See also  ക്ഷേത്ര മൈതാനങ്ങൾ നവ കേരള സദസിന് വേദിയാക്കരുത്; ഹൈക്കോടതി

Related News

Related News

Leave a Comment