- Advertisement -
ഇരിങ്ങാലക്കുട : ശാസ്ത്രരംഗം ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്ര സംഗമം സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി പരിപാടി ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങളെ അകറ്റി പരീക്ഷണ – നിരീക്ഷണങ്ങളിലൂടെ സത്യങ്ങൾ കണ്ടെത്തുന്ന, ശാസ്ത്രാവബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യം ജിഷ ജോബി ഊന്നിപ്പറഞ്ഞു. ഇരിങ്ങാലക്കുട ഗവ എൽ പി സ്കൂൾ പിടിഎ പ്രസിഡന്റ് വിൻസി ബെന്നി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിപിസി കെ.ആർ സത്യപാലൻ മുഖ്യപ്രഭാഷണം നടത്തി. ജി എൽ പി എസ് പ്രധാനാധ്യാപിക പി.ബി അസീന സ്വാഗതവും ശാസ്ത്രരംഗം ഉപജില്ലാ കോർഡിനേറ്റർ എൻ കെ കിഷോർ നന്ദിയും പറഞ്ഞു.