- Advertisement -
ഇരിങ്ങാലക്കുട : പട്ടാപ്പകൽ ഇരിങ്ങാലക്കുട നഗരമധ്യത്തിൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു. കളത്തുംപടി ദുർഗ്ഗാദേവി ക്ഷേത്രത്തിലേക്ക് തൊഴാൻ പോകുന്ന വഴി കൂടൽമാണിക്യം ക്ഷേത്രത്തിലെ അടിയന്തര ജോലിക്കാരൻ വിജയന്റെ ഭാര്യ ഗീതയുടെ കഴുത്തിൽ നിന്ന് ആറ് പവൻ വരുന്ന മാലയാണ് മോഷ്ടാക്കൾ പൊട്ടിച്ചെടുത്തത്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നു.