- Advertisement -
ചങ്ങരംകുളം : പ്രശസ്തമായ കണ്ണേങ്കാവ് ഉത്സവം സമാപിച്ചു. വിശേഷാൽ പൂജകൾക്ക് ശേഷം നടന്ന പറവെപ്പിന് ആയിരങ്ങളാണ് എത്തിയത്. പകൽ പൂരങ്ങൾക്ക് തുടക്കമായതോടെ വിവിധ സ്ഥലങ്ങളിൽ നിന്ന് കരിങ്കാളികൾ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. ജനസാഗരം കൊണ്ട് കണ്ണേങ്കാവും പരിസരവും നിറഞ്ഞു. റോഡുകളിൽ ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ പോലീസ്
ഉണ്ടായിരുന്നെങ്കിലും പലയിടത്തും ഗതാഗതം മുടങ്ങി. ദീപാരാധനക്ക് ശേഷം ആരംഭിച്ച വെടിക്കെട്ട് കാണാൻ പതിനായിരങ്ങളാണ് എത്തിയത്. വെടിക്കെട്ട് തീർന്നതോടെ വിവിധ ഭാഗങ്ങളിൽ നിന്ന് രാത്രി ഏറെ വൈകിയും കരിങ്കാളി കൂട്ടം
എത്തിക്കൊണ്ടിരുന്നു. പുലർച്ചയോടെ പ്രദേശത്തെ ഏറ്റവും വലിയ ഉത്സവത്തിന് സമാപനമായി.