- Advertisement -
ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് ഹയർ സെക്കന്ററി സ്‌കൂളിന്റെ നാൽപ്പതാം വാർഷികാഘോഷ ഉദ്ഘാടനം ടി എൻ പ്രതാപൻ എം പി നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ ജോയ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു. സുപ്രസിദ്ധ സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ വിശിഷ്‌ടാതിഥി ആയി എത്തി. റിട്ടയർ ചെയ്യുന്ന പ്രധാനാധ്യാപകൻ ബെഞ്ചമിൻ മാസ്റ്ററുടെ ഛായാചിത്രം ഇരിങ്ങാലക്കുട രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി ഡയറക്ടർ ഫാ സിജോ ഇരിമ്പൻ അനാച്ഛാദനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ എൻ, പ്രിൻസിപ്പാൾ പി എ ബാബു സ്വാഗതം പറഞ്ഞു. റവ.ഫാ ജോസ് മാളിയേക്കൽ, ബൈജു കുറ്റിക്കാടൻ, സെബി കള്ളാപറമ്പിൽ, അഡ്വ സിജു പാറേക്കാടൻ, എ സി കുമാരൻ, ഫാ ജിനോ തെക്കിനിയത്ത്, സിസ്റ്റർ പ്രിയ ജീസ്, ജോൺ ജോസ് ഊക്കൻ, ജോസഫ് കാച്ചപ്പിള്ളി എന്നിവർ പ്രസംഗിച്ചു.