“ഗ്രാമശ്രീ” പുരസ്കാരം മാങ്ങാറി രാജേന്ദ്രന്

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : ആറാട്ടുപുഴയിലെ കൂട്ടായ്മയായ ‘ ഗ്രാമം ‘ നൽകുന്ന “ഗ്രാമശ്രീ” പുരസ്കാരം മാങ്ങാറി രാജേന്ദ്രന് നൽകാൻ തീരുമാനിച്ചതായി ‘ ഗ്രാമം ‘ ഗ്രൂപ്പ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആറാട്ടുപുഴ ഗ്രാമത്തിനും നാട്ടുകാർക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവും, ആറാട്ടുപുഴ ശാസ്താവിന്റെ ഭക്തനും, ആറാട്ടുപുഴ പൂരത്തിനും പൂരചടങ്ങുകൾക്കും ആധികാരികമായ സംഭാവനകളും നൽകുന്ന, നാട്ടിലെ കാരുണ്യ കലാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന, എഴുത്തുകാരനും മികച്ച സംഘാടകനുമാണ് മാങ്ങാറി രാജേന്ദ്രൻ.

Leave a Comment