ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് സഹായവിതരണം നടത്തി

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തിൽ ടുഗെതർ ഫോർ തൃശൂർ പദ്ധതി സഹായ വിതരണം നടത്തി. സഹായവിതരണത്തിന്റെ ഉദ്ഘാടനം എ കെ പി എ സംസ്ഥാന പ്രസിഡന്റ് എ സി ജോൺസൺ നിർവഹിച്ചു. ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ്‌ ശശി കെ ബി അധ്യക്ഷത വഹിച്ചു. എ കെ പി എ ജില്ലാ പ്രസിഡന്റ്‌ അനിൽ തുമ്പയിൽ ആദ്യ കിറ്റ് വിതരണം ചെയ്തു. തുടർന്ന് എ കെ പി എ ജില്ലാ കാരുണ്യ പ്രവർത്തന ചെയർമാൻ ശിവാനന്ദൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ ലിജോ ജോസഫ്, വാർഡ് കൗൺസിലർ ജെയ്സൺ പാറെക്കാടൻ എന്നിവരും കിറ്റ് വിതരണം ചെയ്തു. മേഖല ട്രഷറർ വേണു വെള്ളാങ്ങല്ലൂർ, ജില്ലാകമ്മിറ്റി ശശി എ എസ് ,ടൗൺ യൂണിറ്റ് പ്രസിഡന്റ്‌ സഞ്ജു കെ വി, കാട്ടൂർ യൂണിറ്റ് പ്രസിഡന്റ്‌ ആന്റോ ടി സി, കരുവന്നൂർ യൂണിറ്റ് സജയൻ കാറളം, വെള്ളാങ്ങല്ലൂർ യൂണിറ്റ് സ്വരാജ്, രാധാകൃഷ്ണൻ ദൃശ്യ, എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു .മേഖല സെക്രട്ടറി നിഖിൽ സ്വാഗതവും പി ആർ ഒ വിനോദ് രാജൻ നന്ദിയും പറഞ്ഞു.

Leave a Comment