പൊതുജനങ്ങളുടെ പരാതിയിൽ സമയബന്ധിതവും വസ്തുനിഷ്ഠവുമായ മറുപടി നൽകണം: വിജിലൻസ് കമ്മിറ്റി യോഗം

Written by Taniniram1

Published on:

തൃശ്ശൂർ : പൊതുജനങ്ങളുടെ പരാതിയിൽ സമയബന്ധിതവും വസ്തുനിഷ്ഠവുമായ മറുപടി നൽകണമെന്ന് വിജിലൻസ് കമ്മിറ്റി യോഗം.
സർക്കാർ സേവനങ്ങൾ യഥാസമയം പൊതുജനങ്ങൾക്ക് ലഭ്യമാക്കി അഴിമതി തടഞ്ഞ് കാര്യക്ഷമവും സുഗമവും സുതാര്യവും പരാതിരഹിതവുമായ രീതിയിൽ നടപ്പാക്കുന്നതിനാണ് ജില്ലാതല വിജിലൻസ് കമ്മിറ്റി കളക്ടറേറ്റിൽ യോഗം ചേർന്നത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ‌ടി മുരളി അധ്യക്ഷനായി. അതേസമയം വസ്‌തുനിഷ്‌ഠമായും ന്യായമായും പരാതികൾ നൽകാൻ ശ്രദ്ധിക്കണമെന്നും ആരോപണങ്ങൾ മാത്രമായി പരാതികൾ ഉന്നയിക്കരുതെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ യോഗത്തിൽ ലഭിച്ച 12 പരാതികളിൽ മറുപടി നൽകി.
പുതുതായി 20 പരാതികൾ ലഭിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വിജിലൻസ് ഡിവൈഎസ്‌പി കെ.സി സേതു, വിവിധ വകുപ്പ് മേധാവികൾ,രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment