- Advertisement -
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ താൽക്കാലിക നിയമനം നടത്തുന്നു. നഗരസഭ പി എം വൈ ലൈഫ് ഗുണഭോക്താക്കൾക്കുള്ള അവാർഡ് വിതരണത്തിന് ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കളുടെ ഭവനങ്ങളുടെ ഫോട്ടോയും വീഡിയോയും എടുക്കുന്നതിനാണ് നിയമനം. നഗരസഭാ പരിധിയിൽ താമസിക്കുന്ന +2 വിദ്യാഭ്യാസ യോഗ്യതയും, ഇരുചക്രവാഹനം ഓടിക്കുന്നവരും സ്‌മാർട്ട് ഫോൺ കൈകാര്യം ചെയ്യാൻ അറിയുന്നവരുമായ 18നും 40നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 22ന് രാവിലെ 11 മണിക്ക് നഗരസഭ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം.
നിയമനം തികച്ചും താൽക്കാലികമായിരിക്കും.