മനയ്ക്കലപ്പടി : മനയ്ക്കലപ്പടി മാസ് ക്ലബ്ബ്, മനയ്ക്കലപ്പടി ഗ്രാമീണ വായനശാല എന്നിവര്‍ സംയുക്തമായി തെരുവില്‍ ഭരണഘടനാ വായന പരിപാടി നടത്തി. മുന്‍ കൊച്ചിന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.ബി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമത്തില്‍ ഭരണഘടനാ സാക്ഷരത ഉറപ്പാക്കാനുള്ള വിവിധ പരിപാടികളുടെ ഭാഗമായാണ് തെരുവില്‍ ഭരണഘടനാ വായന നടത്തിയത്. മാസ് ക്ലബ്ബ് പ്രസിഡന്റ് എം.കെ.മോഹനന്‍ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് അംഗം അസ്മാബി ലത്തീഫ് മുഖ്യാതിഥിയായി. ക്ലബ്ബ് സെക്രട്ടറി ഇന്ദു നിധീഷ്, ഹേമലത ഉണ്ണികൃഷ്ണന്‍, ഷില്‍ദേവ്, ശോഭന ജെ.പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ പ്രവര്‍ത്തനം എന്ന നിലയില്‍ ക്ലബ്ബ് അംഗങ്ങള്‍ക്കായി ഭരണഘടന എന്ന വിഷയത്തില്‍ ടി.കെ.സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഭരണഘടന ക്വിസ് മത്സരം തുടങ്ങി.
Related News