- Advertisement -
തൃശൂർ : കേരള അത്ലറ്റിക് ഫിസിക് അലൈൻസ് ബോഡി ബിൽഡിംഗ് മത്സരത്തിൽ അവിനാശ് ഹരിദാസ് ഒന്നാംസ്ഥാനം നേടി. തൃശൂർ മൂന്നാമത്. കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയാണ് അവിനാശ് ഹരിദാസ്. തൃശൂർ തോപ്പ് സെന്റ് തോമസ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചു നടന്ന ജൂനിയർ 75 വിഭാഗത്തിലാണ് അവിനാശ് വിജയിച്ചത്. വിജയ സമ്മാനമായി ട്രോഫിയും ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും അവിനാശ് ഏറ്റു വാങ്ങി.