തൃശ്ശൂർ കാളമുറിയിൽ കഞ്ഞിക്കട കത്തിനശിച്ചു: തീയിട്ടതെന്ന് സംശയം

Written by Taniniram1

Published on:

തൃശ്ശൂർ : തൃശ്ശൂർ കാളമുറിയിൽ കഞ്ഞിക്കട കത്തിനശിച്ചു. കയ്‌പമംഗലം സ്വദേശി കിളിക്കോട്ട് പ്രതീഷ് കുമാറിന്റെ കഞ്ഞിക്കടയാണ് കത്തിനശിച്ചത്. കാളമുറി സെന്ററിന് പടിഞ്ഞാറ് തൂമുങ്ങൽ പാലത്തിനടുത്ത് ഒരുമ എന്ന പേരിൽ മൂന്ന് ദിവസം മുൻപാണ് കട തുടങ്ങിയത്. കട പൂർണമായും കത്തിനശിച്ച നിലയിലാണ്. തീ പിടിത്തം സമീപത്തെ വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. തീയിട്ടതാണെന്നാണ് സംശയിക്കുന്നത്.

See also  രണ്ട് മാസക്കാലം ഇരവികുളം പാർക്കിൽ സന്ദർശകർക്ക് വിലക്ക്

Related News

Related News

Leave a Comment