തൃശൂര്‍ കോര്‍പ്പറേഷന്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 19ന്

Written by Taniniram1

Published on:

തൃശൂർ : തൃശൂര്‍ കോര്‍പ്പറേഷനിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 19ന് റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. രാവിലെ 9 ന് പനംകുറ്റിച്ചിറ ഗവ. സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും. എം എല്‍ എ ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും കോര്‍പ്പറേഷന്‍ വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷവും ചെലവഴിച്ച് ഒരു കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 10 മണിക്ക് ഗവ.മോഡല്‍ ബോയ്സ് എച്ച്.എസ്.എസിലെ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെയും ഓഡിറ്റോറിയം, കവാടം, ഇന്റര്‍ലോക്ക് ചെയ്തതിന്റെയും ഉദ്ഘാടനം നടക്കും. 8.5 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെയും ഓഡിറ്റോറിയത്തിന്റെയും പണി പൂര്‍ത്തിയാക്കിയത്. 14 ലക്ഷം കോര്‍പ്പറേഷന്‍ ഫണ്ടിലാണ് കവാടവും ഇന്റര്‍ലോക്ക് നിര്‍മ്മാണവും. തുടര്‍ന്ന് 11 മണിക്ക് ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂള്‍ കെട്ടിടത്തിന്റെയും കവാടത്തിന്റെയും സ്റ്റേജുള്‍പ്പെടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ് പരിപാടികളില്‍ അധ്യക്ഷനാവും. കോര്‍പ്പറേഷന്റെ 153, 154, 155 കര്‍മ്മ പദ്ധതികളാണ് യാഥാര്‍ഥ്യമാകുന്നത്.

See also  സാമ്പിൾ വെടിക്കെട്ട് നാളെ: ആകാംക്ഷയോടെ തൃശ്ശൂർ

Related News

Related News

Leave a Comment