എക്‌സൈസ് മെഡല്‍ ദാനവും അവാര്‍ഡ് വിതരണവും 19ന്

Written by Taniniram1

Published on:

തൃശൂർ : മുഖ്യമന്ത്രിയുടെ 2022 ലെ എക്‌സൈസ് മെഡല്‍ദാനവും അവാര്‍ഡ് വിതരണവും ജനുവരി 19 ന് രാവിലെ ഒമ്പതിന് സംസ്ഥാന എക്‌സൈസ് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ തൃശൂര്‍ പരേഡ് ഗ്രൗണ്ടില്‍ തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. മികച്ച സേവനം കാഴ്ചവെച്ചവര്‍ക്ക് ബാഡ്ജ് ഓഫ് എക്‌സലന്‍സ്, മികച്ച നിലവാരം പുലര്‍ത്തിയ മൂന്ന് മേഖലകളിലെ എക്‌സൈസ് ഓഫീസുകള്‍ക്കുള്ള കമ്മീഷണേഴ്്‌സ് ട്രോഫി- വെണ്മ പുരസ്‌കാരങ്ങളും പരിപാടിയില്‍ വിതരണം ചെയ്യും. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. സായുധ സേനാംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ മന്ത്രി എം ബി രാജേഷ് അഭിവാദ്യം സ്വീകരിച്ച് പരേഡ് പരിശോധിക്കും. ചടങ്ങില്‍ ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Comment