അഴീക്കോട് – മുനമ്പം യാത്രാദുരിതത്തിൽ വലഞ്ഞ് ജനങ്ങൾ

Written by Taniniram1

Published on:

കൊടുങ്ങല്ലൂർ : അഴീക്കോട് – മുനമ്പം ജങ്കാർ സർവീസ് ഇല്ലാത്തതിനാൽ ജനങ്ങൾ യാത്രാദുരിതത്തിൽ . കൊടുങ്ങല്ലൂർ – എറണാകുളം എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ് അഴീക്കോട് മുനമ്പം ജങ്കാർ സർവീസ്. ആറുമാസത്തോളമായി ജങ്കാർ ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ബോട്ട് ഗതാഗതം കൊടുങ്ങല്ലൂർ മുനമ്പത്ത് ഏർപ്പാടാക്കാൻ കരാറുകാരനെ കിട്ടിയിട്ടില്ലെന്ന് ജില്ലാ പഞ്ചായത്തും ജങ്കാറിനു പകരം ബോട്ട് ഗതാഗതത്തിനായി കരാറുകാരനെ ഏൽപ്പിച്ചിട്ടുണ്ടെന്ന് ടൈസൺ മാസ്റ്റർ എം എൽ എ യും അഭിപ്രായപ്പെടുന്നു. അഴീക്കോട് മുനമ്പം പാലത്തിനായി നദിയിൽ ഫയലിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ജങ്കാർ സർവ്വീസ് നിർത്തിയതോടെ യാത്രാ ദുരിതം രൂക്ഷമായ അഴീക്കോട് – മുനമ്പം ഭാഗത്ത് അടിയന്തിരമായി ഫെറി സർവ്വീസ് ആരംഭിച്ച് ജനങ്ങളുടെ യാത്രാ ക്ലേശത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് അഴീക്കോട് – മുനമ്പം പാലം സമരസമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലാ പഞ്ചായത്തിനും സ്ഥലം എം.എൽ.എ ഇ ടി ടൈസൺ മാസ്റ്റർക്കും നിവേദനം നൽകുവാനും സമരസമിതി തീരുമാനിച്ചു. വിഷയത്തിൽ അടിയന്തിര തീരുമാനം ഉണ്ടായില്ലെങ്കിൽ പൊതു താല്പര്യ ഹർജിയുമായി മുന്നോട്ട് പോകുവാനും പ്രത്യക്ഷ സമര പരിപാടികൾ കൈക്കൊള്ളുവാനും യോഗം തീരുമാനിച്ചു. സമരസമിതി ചെയർമാൻ അഡ്വ ഷാനവാസ് കാട്ടകത്ത് അദ്ധ്യക്ഷത വഹിച്ചു. പി എ സീതി മാസ്റ്റർ, ഇ കെ സോമൻ മാസ്റ്റർ, കെ എം മുഹമ്മദുണ്ണി, കെ കെ സഹജൻ, മൊയ്തീൻ അയ്യാരിൽ , പി ചന്ദ്രൻ, എം എ അബൂബക്കർ, ഷഹാബ് അഴീക്കോട് തുടങ്ങിയവർ സംസാരിച്ചു.

See also  തൃശ്ശൂരിൽ പോലീസുകാരൻ ആത്മഹത്യ ചെയ്തു

Related News

Related News

Leave a Comment