Thursday, June 12, 2025

അമ്മയ്ക്ക് വിദേശത്ത് ജോലി, മക്കൾക്ക് നാട്ടിൽ കഞ്ചാവ് വില്പന; വാടക വീട്ടില്‍ നിന്നും കണ്ടെത്തിയത് 70 ഗ്രാം എംഡിഎംഎ ; 3 പേര്‍ പിടിയില്‍

ബാംഗ്ലൂരുവിൽ നിന്നുമാണ് ലഹരി വസ്തുകള്‍ കൊണ്ടുവന്നതെന്നും വാടക വീട്ടിലായിരുന്നു യുവാക്കളുടെ ലഹരിക്കച്ചവടമെന്നും പൊലീസ് പറയുന്നു

Must read

- Advertisement -

തൃശൂർ : നെടുപുഴയിൽ നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. തൃശൂർ നെടുപുഴ സ്വദേശികളായ ആജ്ഞേയനൻ (19), അലൻ (19), അരുൺ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ അലനും അരുണും സഹോദരങ്ങളാണ്. അലന്‍റെയും അരുണിന്‍റെയും അച്ഛൻ ജീവിച്ചിരിപ്പില്ല. അമ്മ വിദേശത്താണ് ജോലി ചെയ്യുന്നത്.

അലന്റെ വാടക വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ഉദ്യോഗസ്ഥരെ കണ്ടതും സ്ഥലത്ത് നിന്ന് രണ്ട് പേർ രക്ഷപ്പെട്ടു. ബാംഗ്ലൂരുവിൽ നിന്ന് ലഹരി വസ്തുകള്‍ കൊണ്ടുവന്നതെന്നും വാടക വീട്ടിലായിരുന്നു യുവാക്കളുടെ ലഹരിക്കച്ചവടമെന്നും പൊലീസ് പറയുന്നു.

See also  ഭാര്യ ആടിപ്പാടി ഡാൻസ് കളിച്ചതിന് പിന്നാലെ ഭർത്താവിന് 'സസ്പെൻഷൻ'…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article