- Advertisement -
താൻ ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്ന് മാറ്റും എന്നുള്ള സുരേന്ദ്രന്റെ പ്രഖ്യാപനത്തിന് മറുപടിയായി ടി സിദ്ദിഖ് രംഗത്ത്. സുരേന്ദ്രന് എന്തും പറയാമെന്നും, അദ്ദേഹം ജയിക്കാൻ പോകുന്നില്ലെന്നും ജനശ്രദ്ധ പിടിക്കാൻ വേണ്ടിയുള്ള പ്രഖ്യാപനം മാത്രമാണിതെന്നും ടി സിദ്ദിഖ് എം എൽ എ. ഇത് കേരളമാണെന്നും അതൊന്നും നടപ്പാകാൻ സാധ്യതയില്ലെന്ന് നിങ്ങൾക്ക് തന്നെ അറിയാമല്ലോയെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ആളുകളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണിതെന്നും വയനാട്ടിലെ ജനങ്ങൾ ആഗ്രഹിക്കാത്ത കാര്യമാണിതെന്നും കൽപ്പറ്റ മുൻ എംഎൽഎ സി കെ ശശീന്ദ്രൻ പ്രതികരിച്ചു. ബത്തേരിക്കാർക്ക് പേര് മാറ്റണം എന്നില്ലെന്നും ഇന്നാട്ടുകാരൻ അല്ലാത്ത സുരേന്ദ്രൻ അത് മോഹിക്കേണ്ടെന്നും ബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശ് പറഞ്ഞു.