തിരുവല്ല൦ ആത്മഹത്യ; ഒളിവിൽ പോയ പ്രതികൾ പോലീസ് പിടിയിൽ.

Written by Taniniram Desk

Published on:

ശ്യാം വെണ്ണിയൂർ

തിരുവല്ലം: ഷെഹ്നയുടെ ആത്മഹത്യയിൽ ഒളിവിലായിരുന്ന ഭർത്താവ് നജീബിനെയും അയാളുടെ മാതാപിതാക്കളെയും തിരുവല്ലം CI രാഹുലിൻ്റെ നേതൃത്വത്തിൽ പോലീസ് അറസ്റ് ചെയ്തു. നെയ്യാറ്റിൻകര മുതൽ പിന്തുടർന്ന പോലീസ് കാട്ടാക്കട കണ്ടല ഭാഗത്ത് വച്ച് ഇന്നുച്ചയ്ക്ക് രണ്ട് മണിയോടു കൂടിയാണ് അറസ്റ്റ് ചെയ്തത് .

പിടിയിലായവർ മധുരയിൽ എത്തിയപ്പോഴുള്ള സി.സി.ടി.വി. ദൃശ്യം.

കഴിഞ്ഞ ഡിസംബർ 26 ന് വൈകിട്ട് 4 മണിയോടുകൂടിയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഷെഹ്നയെ വീട്ടുക്കാർ കണ്ടത്. ഇത്രനാളായിട്ടും പ്രതികളെ കണ്ടെത്താതിനാൽ ബന്ധുക്കളും നാട്ടുകാരും മത സംഘടനകളും ചേർന്ന് പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 28 ദിവസമാണ് പ്രതികൾ ഒളിവിൽ പോയത്. പ്രതികളെ കസ്റ്റടിയിൽ എടുത്തു വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ മറ്റു വിവരങ്ങൾ പുറത്ത് വിടാനാകൂ എന്നാണ് തിരുവല്ലം SHO രാഹുൽ രവീന്ദ്രൻ തനിനിറത്തോട് (Taniniram)പറഞ്ഞത്.

Related News

Related News

Leave a Comment