ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപയുടെ കൈക്കൂലി; എസ്എച്ച്ഒയ്ക്കും എസ്‌ഐയ്ക്കും സസ്‌പെന്‍ഷന്‍

Written by Taniniram

Published on:

തിരൂര്‍ :കൈക്കൂലിക്കേസില്‍ വളാഞ്ചേരി എസ്എച്ച്ഒ യു.എച്ച്.സുനില്‍ദാസിനും എസ്.എ: പി.ബി.ബിന്ദുലാലിനും സസ്‌പെന്‍ഷന്‍. മലപ്പുറം എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്. ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തിയാണ് ഇരുവരും പണം തട്ടിയത്. സ്‌ഫോടക വസ്തു പിടിച്ചെടുത്ത കേസിലെ പ്രതികളെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 22 ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം, മലപ്പുറം ഡിവൈഎസ്പി ടി.മനോജാണു പ്രാഥമിക അന്വേഷണം നടത്തിയത്. കേസ് തിരൂര്‍ ഡിവൈഎസ്പിക്കു കൈമാറി. തിരൂര്‍ ഡിവൈഎസ്പി ഇന്നലെ രാവിലെ വളാഞ്ചേരി സ്റ്റേഷനിലെത്തി പ്രതികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുകയും എസ്‌ഐയെയും ഇടനിലക്കാരനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

See also  മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍.. കേരളത്തില്‍ നിന്ന 11 പേര്‍ക്ക് പുരസ്‌കാരം

Related News

Related News

Leave a Comment