- Advertisement -
തൃശൂർ ജില്ലയിലെ കുന്നംകുളം നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനം കുത്തിത്തുറന്ന് അഞ്ചു ലക്ഷം രൂപ കവർന്ന സംഭവത്തിൽ ഇതര സംസ്ഥാന മോഷണ സംഘത്തിലെ ഒരാൾ പിടിയിൽ. ഉത്തര്‍പ്രദേശ് സ്വദേശി അമിത്ത് വിഹാറിൽ രാഹുൽ സിങ്ങിനെ (29) ആണ് കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. കേരളത്തിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘത്തെ മറ്റൊരു മോഷണ കേസിൽ അടൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുന്നംകുളം കവർച്ച വെളിപ്പെടുത്തിയത്.